Download Forms...

:- - NSS Moto - Not Me.... But You....
                      സപ്ത ദിന ക്യാമ്പ്‌ നിര്‍ദേശങ്ങള്‍
  1. യുണിറ്റ്‌ തല പ്രീ ക്യാമ്പ്‌ ഓറിയന്‍റെഷന്‍ എല്ലാ യുണിറ്റുകളിലും നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
  2. ക്യാമ്പിലെ ചടങ്ങുകളില്‍ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.
  3. ക്യാമ്പിന്റെ ഉത്ഘാടന/സമാപന സമ്മേളനങ്ങളില്‍ NSS ഒഫീഷ്യലുകളെ ക്ഷണിക്കണം.
  4. ആദ്യ ദിവസം ഒന്‍പതു മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കുകയും അവസാന ദിവസം വൈകിട്ട് മൂന്നു മണിക്ക് മാത്രം ക്യാമ്പ്‌ സമാപിപ്പിക്കുകയും വേണം.
  5. ക്യാമ്പില്‍ തന്നെ പാചകം ചെയ്ത ഭക്ഷണമേ ഉപയോഗിക്കാന്‍ പാടുള്ളൂ.പുറത്ത് നിന്നും തയ്യാറാക്കി കൊണ്ടുവന്നു ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ല.
  6. ക്യാമ്പിന്റെ നടത്തിപ്പിനായി പൊതുജനങ്ങളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ വിദ്യാര്‍ത്ഥികളില്‍ നിന്നോ പണപ്പിരിവ് പാടില്ല.
  7. നിര്‍ബന്ധിത ഉത്പ്പന്നപ്പിരിവും പാടില്ല.
  8. ക്യാമ്പിനോട്‌ അനുബന്ധിച്ച് സര്‍വ്വേകള്‍ പാടില്ല. സര്‍വ്വേകള്‍ നമ്മുടെ റഗുലര്‍ ആക്ടിവിറ്റിയുടെ ഭാഗമാണ്.
  9. ക്യാമ്പിന്റെ രാവിലത്തെസെക്ഷനില്‍ കമ്മ്യൂണിറ്റി പ്രോഗ്രാം ഉണ്ടാവണം.ക്ലാസുകള്‍ ഉച്ച കഴിഞ്ഞുള്ള സെക്ഷനിലെ പാടുള്ളൂ.
  10. ക്യാമ്പില്‍ വോളണ്ടിയര്‍മാര്‍ മൊബൈല്‍ ഫോണ്‍/ക്യാമറ ഇവ കൊണ്ടുവരാന്‍ പാടില്ല.
  11. മുന്‍ വര്‍ഷങ്ങളിലെ വോളണ്ടിയര്‍മരെയോ മറ്റു സ്ഥാപനങ്ങളിലെ വോളണ്ടിയര്‍ മാരയോ ക്യാമ്പില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലാ.
  12. നാഷണല്‍ സര്‍വീസ് സ്കീമിന്റെ  നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ്‌,ഭാരത യാത്ര ,റീപ്പബ്ലിക്‌ ക്യാമ്പ്‌,ആഡ്വെന്‍ഞ്ചര്‍ ക്യാമ്പ്‌  എന്നിവയില്‍ പങ്ക് എടുത്തിട്ടുള്ള വിവിധ യുണിറ്റുകളിലെ വോളണ്ടിയര്‍ മാരുടെ  അനുഭവങ്ങള്‍ പങ്ക് വെയ്ക്കാനുള്ള അവസരം നല്‍കാവുന്നതാണ്.
  13. പ്രോഗ്രാം ഓഫീസര്‍മാര്‍ മുഴുവന്‍ സമയവും ക്യാമ്പില്‍ ഉണ്ടായിരിക്കണം.അത്യാവിശ്യ ഘട്ടങ്ങളില്‍ ക്യാമ്പില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നാല്‍ ജില്ലാ കണ്‍വീനറെഅറിയിച്ച്,പ്രിന്‍സിപ്പാളിനു ചാര്‍ജ് രേഘാമൂലം കൈമാറിയതിനു ശേഷമേ ക്യാമ്പ്‌വിട്ടുപോകാവു.
  14. പ്രീ ക്യാമ്പ്‌ ഓറിയന്‍റെഷന്‍ സമയത്ത് ഗ്രൂപ്പ്‌ ലീഡര്‍ മാരുടെ കൈവശം കൊടുത്തു വിട്ടിട്ടുള്ള ആറു പേജുള്ള ക്യാമ്പ്‌ നിര്‍ദ്ദേശങ്ങള്‍ എല്ലാ പ്രോഗ്രാം ഓഫീസര്‍മാരും വായിച്ചു മനസിലാക്കുക .
ക്യാമ്പിന്റെ ഏഴ് ദിവസത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ നല്‍കിയിട്ടുള്ള രണ്ടു പേജുള്ള പെര്‍ഫോമാ യുടെ  രണ്ടു കോപ്പികള്‍ (ഒരു കോപ്പി ,ഒരു പേജിന്റെ ഇരുവശങ്ങളിലായി പ്രിന്റ്‌ എടുത്ത് ) 20/12/2016 നകം  ജില്ലാ കണ്‍വീനര്‍ക്ക് നല്‍കണം.                              (വിലാസം:
SHINTOMON.PS
NSS DISTRICT PROGRAMME CONVENER
GOVT: H.S.S  KUDAMALOOR,
KUDAMALOOR.P.O
KOTTAYAM
Pin:686017.)
സപ്ത ദിന ക്യാമ്പ്‌ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ എല്ലാ പ്രോഗ്രാം ഓഫീസര്‍ മാര്‍ക്കും എല്ലാവിധ ഭാവുകങ്ങളും.
by
  District Programme Convener