Download Forms...

:- - NSS Moto - Not Me.... But You....
പ്രോഗ്രാംഓഫീസേഴ്സ്‌ മീറ്റിങ്ങ് 2017 ജനുവരി 19
പ്രോഗ്രാം ഓഫീസിര്‍മാരുടെ ജില്ലാ മീറ്റിങ്ങും രണ്ടാം ക്വാര്‍ട്ടര്‍ റിപ്പോര്‍ട്ട്‌ പരിശോധനയും 2017 ജനുവരി 19 വ്യാഴാഴ്ച കോട്ടയം MT സെമിനാരി ഹയര്‍സെക്കന്‍ഡറിസ്കൂളില്‍ വച്ച് നടക്കുന്നതാണ്.ജനുവരി 20 മുതല്‍ നടക്കുന്ന അന്തര്‍ ജില്ല മോണിറ്ററിംഗ് നു മുന്നോടിയായി ഇതുവരെ പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്‌ പരിശോദിച്ചു വിലയിരുത്തേണ്ടതിനാല്‍ ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍,ജനുവരി മാസങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ (2016ഒക്ടോബര്‍ 7നു നടന്ന ആദ്യ ഘട്ട വെരിഫിക്കേഷനു ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ) റിപ്പോര്‍ട്ട്‌ ,ഫോട്ടോ എന്നിവ തയ്യാറാക്കി പ്രോഗ്രാം ഓഫീസിര്‍മാര്‍ വെരിഫിക്കേഷനു നല്‍കേണ്ടതാണ്.
 ഓരോ റെഗുലര്‍ ആക്ടിവിറ്റിയുടെയും ഒരു A4 പേപ്പറില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ , ഒരു A4 പേപ്പറില്‍ 3-4 ഫോട്ടോസ് സെറ്റ് ചെയ്തു പ്രിന്‍റ് എടുത്തു ക്രമമായി അറേഞ്ച് ചെയ്തു ഫയല്‍ ആക്കി കൊണ്ടുവരേണ്ടതാണ്.
സ്പെഷ്യല്‍ ക്യാമ്പിന്റെ ഓരോ ദിവസത്തെയും റിപ്പോര്‍ട്ട്‌,ഫോട്ടോസ് എന്നിവയും ഇതേ രീതിയില്‍ തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്.(7page photos+7Page Report).റിപ്പോര്‍ട്ടുകള്‍ വോളണ്ടിയര്‍മാരുടെ കൈപ്പടയില്‍ തയ്യാറാക്കിയാലും മതിയാകും.
റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധവും ഫോട്ടോകള്‍ അറേഞ്ച് ചെയ്യുന്ന വിധവും മുന്‍പും ഈ ബ്ലോഗ്ഗില്‍ നല്‍കിയിട്ടുണ്ട്.ഫോട്ടോകള്‍ കളറിലോ ബ്ലാക്ക്‌ &വൈറ്റിലോ നല്‍കാവുന്നതാണ്.
പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ ,റെഗുലര്‍ ആക്ടിവിറ്റി അറ്റന്‍ഡന്‍സ്സ്,സ്പെഷ്യല്‍ ക്യാമ്പ്‌ അറ്റന്‍ഡന്‍സ്,എന്നിവയും അന്നേ ദിവസംകൊണ്ടുവരേണ്ടതാണ്.

എല്ലാ പ്രോഗ്രാം ഓഫീസിര്‍മാരും കമ്മ്യൂണിറ്റി,ക്യാമ്പസ്‌,ഓറിയന്‍റ്റെഷന്‍,എന്നിങ്ങനെ വേര്‍തിരിച്ചു ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന രണ്ട് പ്രോഗ്രാം കണ്‍സോളിടെഷന്‍ ഷീറ്റും  പൂരിപ്പിച്ചു നല്‍കേണ്ടതാണ്.  ( ഒരെണ്ണം 2015-16 ലെ +1വിദ്യാര്‍ഥികളുടെ പ്രവര്‍ത്തങ്ങള്‍ക്കും മറ്റൊന്ന്     2016-17 ലെ  +1 & +2 പ്രവര്‍ത്തനങ്ങള്‍ക്കും)

                                  മീറ്റിങ്ങിന്റെ സമയക്രമം
9.AM-            Kottayam & Atirampuzha cluster
10 AM-           Changanaserry & Manarkad Cluster
11 AM-           ALL Programme Officers Meeting
11.30 AM-      Kanjirappally & Erattupetta Cluster
12.30 PM-       Pala & Kaduthuruthy

സമയ ക്രമം കൃത്യമായി പാലിക്കുവാന്‍ എല്ലാ പ്രോഗ്രാം ഓഫീസിര്‍മാരും ശ്രദ്ധിക്കുമല്ലോ

താഴെ നല്‍കിയിരിക്കുന്ന രണ്ട്  Consolidation sheet പ്രിന്റ്‌ എടുത്ത് പൂരിപ്പിച്ചു കൊണ്ടുവരുക.