Download Forms...

:- - NSS Moto - Not Me.... But You....

 

Pre Camp Orientation Programme 2016:

ഈ വർഷത്തെ സപ്തദിന ക്യാമ്പിന് മുന്നോടിയായി ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം കോട്ടയം ജില്ലയിലെ 82 യൂണിറ്റുകളിലെ വോളണ്ടിയർമാർക്ക് വേണ്ടിയുള്ള ജില്ലാതല  പ്രീ-ക്യാമ്പ് ഓറിയന്റേഷൻ 2016 ഡിസംബർ 10, 11 (ശനി, ഞായർ) തീയതികളിൽ പുതുപ്പള്ളി 'ഡോൺ ബോസ്ക്കോ' ഹയർ സെക്കണ്ടറി സ്കുളി വെച്ച് നടത്തപ്പെടുകയാണ്. എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള അഞ്ച് ഗ്രൂപ്പ് ലീഡർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ക്യാമ്പിന്റെ വിശദ വിവരങ്ങൾ:
(1) ഓരോ യൂണിറ്റിൽ നിന്നും അഞ്ച് ഒന്നാം വർഷ വോളണ്ടിയർമാരെ പങ്കെടുപ്പിക്കണം.
(2) യൂണിറ്റിലെ 5 ഗ്രൂപ്പിന്റെ ലീഡർമാർ ആയിരിക്കണം ക്യാമ്പിൽ പങ്കെടുക്കേണ്ടത്.
(3) 3 boys +2 Girls  Or  2 boys + 3 Girls എന്ന അനുപാതം കൃത്യമായി പാലിക്കേണ്ടതാണ്.
(4) മാവേലിക്കരയിൽ ട്രയിനിങ്ങ് ലഭിച്ച വോളണ്ടിയർ ലീഡർമാരെ പ്രീ-ക്യാമ്പിൽ പങ്കെടുപ്പിക്കുകയില്ല.
(5) ഈ വർഷം രണ്ട് ക്യാമ്പ് നടത്തുന്ന യൂണിറ്റുകൾ 5 ഒന്നാം വർഷ വോളണ്ടിയർ മാരെയും 5 രണ്ടാം വർഷ വോളണ്ടിയർ മാരേയും പ്രീ ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടതാണ്
(6) ഓരോ  യൂണിറ്റും 5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ രജിസ്ട്രേഷൻ  ഫീസായി Rs 1400/- നൽകേണ്ടതാണ്.
(7) 10 പേർ പങ്കെടുക്കുന്ന യൂണിറ്റുകൾ രജിസ്ട്രേഷ്ൻ ഫീസായി Rs2800/- നൽകേണ്ടതാണ്
(8) ആദ്യമായി ക്യാമ്പ് സംഘടിപ്പിക്കുന്ന പ്രോഗ്രാം ഓഫീസർമാർ നിർബന്ധമായും പ്രീ ക്യാമ്പ് ഓറിയന്റേഷനിൽ പൂർണ്ണമായും പങ്കെടുക്കേണ്ടതാണ്
(9) ക്യാമ്പിൽ പങ്കെടുക്കുന്ന വോളണ്ടിയർമാർ താഴപ്പറയുന്നവ കൊണ്ടുവരേണ്ടതാണ്.
               (i)  പ്രിൻസിപ്പൽ നൽകുന്ന ഡപ്പ്യൂട്ടേഷൻ സർട്ടിഫിക്കറ്റ് .
               (ii)  പ്ലെയിറ്റ്      (iii)ഗ്ലാസ്      (iv) ബെഡ് ഷീറ്റ്    
              (v)  2 ദിവസത്തേക്ക് വേണ്ട  വസ്ത്രങ്ങൾ     (vi) നോട്ട് ബുക്ക്       (vii) പേന
              (viii)  മരുന്നുകൾ ഉപേയോഗിക്കുന്നവർ ഉണ്ടെങ്കിൽ അവ
              (ix)  ടോർച്ച്
(10) ക്യാമ്പ് ഡിസംബർ 10 ന് രാവിലെ 9 മണിക്ക് ആരംഭിച്ച് ഡിസംബർ 11 ന് ഉചയ്ക്ക് 2 മണിക്ക് സമാപിക്കുന്നതാണ്. വോളണ്ടിയർമാർ കൃത്യസമയത്ത് ക്യാമ്പിൽ എത്തി ച്ചേരേണ്ടതാണ്.

മൊബൈൽ ഫോണിന്റെ ഉപയോഗം ക്യാമ്പിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും എന്നത് പ്രോഗ്രാം ഓഫീസർമാർ  ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണം.